കൊല്ലം : തെന്മലയില് സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റത് ഇടിമണ് സ്വദേശിയ്ക്ക്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്.
ഇടമണ്‍ സ്വദേശിയായ നിഷാദിനെയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത്. സുജിത്,രാജീവ്, സിബിന്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ നിഷാദിനെ വീട്ടില്‍ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായ് മര്‍ദ്ദിക്കുകയും ചെയ്തു.
ശേഷം കൈലി ഉപയോഗിച്ച് പോസ്റ്റില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിഷാദിനെ നഗ്നനാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ നിന്നും സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. ഇതില്‍ നിന്നും സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടെന്ന് മനസിലാക്കാം.
വീട് വളഞ്ഞ അഞ്ചുപേരില്‍ നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിന്, നാലാം പ്രതി അരുണ്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. അയാള്‍ മൈക്ക് ഓപ്പറേറ്ററായ വ്യക്തിയാണെന്ന് പറയുന്നു.
അയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. നേരെത്തെതന്നെ സുജിത്തും നിഷാദും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. അതിന് ബാക്കിപത്രമാണ് ഈ സംഭവമെന്ന് പോലീസ് പറയുന്നു. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.
Content Highlights: Brutal Assault in Thenmala: Man Tied to a Pole, Stripped Naked
Published: 10 Nov 2024, 11:56 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented