കോട്ടയം: സസ്‌പെന്‍ഷനിലുള്ള ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥന്‍ മുരാരി ബാബുവിനെതിരേ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടും ആക്ഷേപം. ആനയെ എഴുന്നള്ളിക്കാന്‍ സ്പോണ്‍സര്‍മാരില്‍നിന്ന് വലിയ ഏക്കത്തുക വാങ്ങിയെന്നാണ് ആക്ഷേപം. പക്ഷേ, ഉടമകള്‍ക്ക് നാമമാത്രമായ തുകയേ കൊടുത്തുള്ളൂ. ബാക്കിതുകയില്‍ ക്രമക്കേട് നടന്നു.
ഉത്സവത്തിന് വൈക്കത്ത് 83 ആനകളെയും ഏറ്റുമാനൂരിലും തിരുനക്കരയിലും 58-60 ആനകളെയും വേണം. ഒരേ ആന തന്നെ ക്ഷേത്രത്തില്‍ തുടരും. പക്ഷേ, ഓരോ ചടങ്ങിനും സ്‌പോണ്‍സര്‍ മാറിവരും. അതായത് ഒരേ ആനയ്ക്ക് പല ചടങ്ങിന് പല സ്പോണ്‍സര്‍ ഉണ്ടാകും. ഇത് ഉടമ അറിയണമെന്നില്ല.
പത്ത് ചടങ്ങുണ്ടെങ്കില്‍ പത്ത് സ്പോണ്‍സര്‍മാരില്‍നിന്ന് തുക സ്വീകരിക്കും. ബോര്‍ഡ് അക്കൗണ്ട് വഴിയാകണം ഉത്സവ പണശേഖരണം എന്നാണ് ചട്ടം. പക്ഷേ, മിക്ക ക്ഷേത്രങ്ങളിലും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് പണം പറ്റുന്ന രീതിയാണ്. കൂടുതല്‍തുക സ്വീകരിക്കണമെങ്കില്‍, ബോര്‍ഡിന്റെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ അതൊന്നും ചെയ്യാറില്ല.
ദേവസ്വംബോര്‍ഡിന്റെ ആനകള്‍ ഇല്ലാത്തപ്പോഴാണ് പുറത്തുനിന്നുള്ള ആനകളെ വാടകയ്ക്ക് കൊണ്ടുവരുന്നത്. 15,000 രൂപയാണ് ബോര്‍ഡ് ആനയ്ക്ക് നല്‍കുന്ന തുക. ഇതും പരിമിതമായ എണ്ണം ആനകള്‍ക്കേ കിട്ടൂ. ഈ പഴുത് മുതലാക്കിയാണ് ഉത്സവം കേമമാക്കാന്‍ ആന ഉടമകളെ കണ്ട് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്. മഹാക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് വരുന്നത് ആനയുടെ പ്രശസ്തി കൂട്ടൂം എന്നതിനാല്‍ ഉടമകള്‍ക്കും സന്തോഷമാണ്.
മുരാരി ബാബു ഉത്സവങ്ങളുടെ സ്പെഷ്യല്‍ ഓഫീസറായി വരാറുണ്ട്. ആന ഉടമകളുമായുള്ള പരിചയം മുരാരിക്ക് സൗകര്യമായി. മുരാരി ബാബു ഏറ്റുമാനൂരില്‍ അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍, അസി.ദേവസ്വം കമ്മിഷണര്‍, വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍, തിരുനക്കര അസി. ദേവസ്വം കമ്മിഷണര്‍ എന്നീ തസ്തികകളില്‍ ജോലിചെയ്തിരുന്നു.
Content Highlights: Devaswom official accused of collecting huge sums from multiple sponsors for a single temple elephant, pocketing the difference. Investigations reveal irregularities in elephant festival funding
Published: 22 Oct 2025, 07:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented