
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 39% കൂടുതല്‍ വേനല്‍മഴ. 359.1 എം.എം. മഴ ലഭിക്കേണ്ട സ്ഥാനത്ത് 500.7 എം.എം. മഴയാണ് ഇത്തവണസംസ്ഥാനത്ത് ലഭിച്ചത്. കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്- 838.7 എം.എം. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍- 266.2 എം.എം.
സാധാരണ ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ കുറവ് ലഭിച്ചത് ഇടുക്കിയിലാണ്. 438.6 എം.എം. മഴ ലഭിക്കേണ്ട ജില്ലയില്‍ 357.2 എം.എം വേനല്‍മഴയാണ് ലഭിച്ചത്. 19% കുറവാണിത്. ഇടുക്കി ഒഴികെ എല്ലാജില്ലകളിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴ ലഭിച്ചു.
ലഭിക്കേണ്ടതില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് ആലപ്പുഴയിലാണ്. 90 ശതമാനത്തിലേറെ കൂടുതലാണ് ആലപ്പുഴയില്‍ ലഭിച്ച മഴ. വയനാട്ടില്‍ 2% മാത്രമാണ് അധികം ലഭിച്ച മഴ.
Content Highlights: Kerala records 39% hike in Summer Rain
Published: 31 May 2024, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented