കൊല്ലം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവുനായകൾക്ക് കൂട്ട വാക്സിനേഷനും പൊതുജനങ്ങൾക്ക് അവബോധവും നൽകുന്നതിന് 'കാവ' (കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ) എന്ന സംഘടനയ്ക്ക് അനുമതി. തദ്ദേശ സ്വയംഭരണവകുപ്പാണ് അനുമതിനൽകിയത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. 

To advertise here,

നിബന്ധനകൾക്കു വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുനായ ആക്രമണം സംസ്ഥാനത്ത് അതിരൂക്ഷമാണെന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് എബിസി പദ്ധതിയും പേവിഷ പ്രതിരോധ വാക്സിനേഷനും നടപ്പാക്കിവരുന്നുണ്ട്. സംസ്ഥാന വ്യാപകമായി സിഎസ്ആർ ഫണ്ടുപയോഗിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് 'കാവ' അനുമതി തേടിയത്.