തിരുവനന്തപുരം: കേരളത്തിന് അർഹമായ 11,200.57 കോടി രൂപകൂടി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ സന്ദർശിച്ച് ആവശ്യപ്പെട്ടു. ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സിൽ (ഐജിഎസ്ടി) വെട്ടിക്കുറച്ച 965.16 കോടിരൂപയും അനുവദിക്കണം. ഓണക്കാലത്ത് വൻതോതിൽ പണച്ചെലവുള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.
സംസ്ഥാനം ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിച്ച സാഹചര്യത്തിൽ, അതില്ലെന്ന പേരിൽ കുറച്ച 3323 കോടി രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയപാതാ നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കേരളം 6000 കോടി നൽകിയിരുന്നു. ഇതിന് തുല്യമായ തുക വായ്പയെടുക്കാൻ ഈ വർഷംതന്നെ അനുവദിക്കണമെന്നാണ് മറ്റൊരു ആവശ്യം.
ആഭ്യന്തരവരുമാനം കണക്കാക്കിയതിലെ വ്യത്യാസംകാരണം 2023-24-ൽ 1877.57 കോടി രൂപകൂടി വായ്പ എടുക്കുന്നത് കേന്ദ്രം അംഗീകരിച്ചിരുന്നു. അതും ഇതുവരെയും എടുക്കാൻ അനുവദിച്ചിട്ടില്ല. കേന്ദ്രം തിരികെ പിടിച്ച ഐജിഎസ്ടി വിഹിതമായ 965.16 കോടി രൂപയും സംസ്ഥാനം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം സ്വന്തം ശ്രമങ്ങൾകൊണ്ട് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയതായി ബാലഗോപാൽ പറഞ്ഞു. കടവും ആഭ്യന്തരവരുമാനവും തമ്മിലുള്ള അനുപാതം 2020-21-ലെ 38.47 ശതമാനത്തിൽനിന്ന് 34.13 ശതമാനമായി കുറഞ്ഞെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.
Content Highlights: Kerala Seeks ₹11,200 Crore in Additional Borrowing Limit from Center
Published: 12 Aug 2025, 06:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented