തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിലാണ് റെഡ് അലർട്ട്.

To advertise here,

മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലെ തീരപ്രദേശങ്ങളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ ചൊവ്വാഴ്ച രാത്രി 9.15-ഓടെ മുഴങ്ങി.

തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച വൈകീട്ടുവരെ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദേശമുണ്ട്.