തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ റാങ്ക്‌പട്ടികയിൽ ഉൾപ്പെട്ടവരുടെ മാർക്ക് വിവരം ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്ന് വിവരാവകാശ കമ്മിഷനെ പി.എസ്.സി. അറിയിച്ചു. മൂന്ന് തസ്തികകൾക്കുള്ള പൊതുപരീക്ഷയാണ് ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി. നടത്തിയത്. അതിൽ ഒന്നിന്റെ റാങ്ക്‌പട്ടിക പ്രസിദ്ധീകരിക്കാനുണ്ട്. അതിനുമുൻപ് പൊതുപരീക്ഷയുടെ മാർക്ക് അറിയിക്കാൻ നിർവാഹമില്ലെന്ന് പി.എസ്.സി.ക്കുവേണ്ടി അണ്ടർ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പി.എസ്.സി. അറിയിച്ചു.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് റാങ്ക്‌പട്ടികയിലുള്ള കെ. ശ്യാംകൃഷ്ണനാണ് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചത്. ഇതിൽ ഏഴ് ദിവസത്തിനകം രേഖകൾ നൽകണമെന്ന്് വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് ഉത്തരവിട്ടു. പി.എസ്.സി.യുടെ എതിർപ്പ് മറികടന്നായിരുന്നു ഉത്തരവ്.
ഈ പരീക്ഷയിൽ 53 മാർക്കിനുള്ള 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി. റാങ്ക്‌പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചും പി.എസ്.സി.യുടെ ആഭ്യന്തര വിജിലൻസ് ഓഫീസറും അന്വേഷണം നടത്തുകയാണ്.
Content Highlights: PSC denies disclosure of Planning Board exam marks citing ongoing selection processes., State Information Commission ordered mark disclosure within seven days., PSC plans to challenge the Information Commission's order in the Kerala High Court., Ongoing investigation by Crime Branch and Vigilance regarding unvalued answer sheets.
Published: 17 Jul 2026, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented