തിരുവനന്തപുരം: ഉഷ്ണതരംഗം, ഗൾഫ് യുദ്ധമടക്കമുള്ള പ്രശ്നങ്ങൾ മൂലമാണ് വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങേണ്ടിവന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാൻ സർക്കാരിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിയന്ത്രണം സംബന്ധിച്ച് കെ.എസ്.ഇ.ബി. വൈകാതെ സർക്കുലർ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘നാലു മണിക്കൂറായിരുന്നു യുഡിഎഫ് കാലത്ത് ഉണ്ടായിരുന്ന പവർകട്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇന്നലെയാണ് നിയന്ത്രണം ഉണ്ടായത്. പ്രകൃതിക്ഷോഭവും ഗൾഫ് യുദ്ധവും മുൻകൂട്ടി കാണുന്നതെങ്ങനെ? ഇതുപോലെ ഉഷ്ണതരംഗം മുമ്പ് ഉണ്ടായിട്ടുണ്ടോ? അതൊന്നും മനസ്സിലാക്കാതെ വിമർശനം മാത്രമായിട്ട് കാര്യമില്ല. നല്ലത് ചെയ്താൽ നല്ലത് പറയണം’, മന്ത്രി പറഞ്ഞു. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പത്തുപേർ ഇൻഡക്ഷൻ ഉപയോഗിക്കുന്നിടത്ത് 25 പേർ ഉപയോഗിച്ചാൽ ഓവർ ലോഡ് ആകും. ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പ് ആകും. അങ്ങനെ വരുമ്പോൾ നിയന്ത്രണം വരും. ഇന്ന് ഒരു സന്തോഷവാർത്ത ഉണ്ട്. തിരുവനന്തപുരത്ത് മഴ പെയ്തു. അവിടെ ലോഡ് കമ്മിയായി. അതോടൊപ്പം 250 മെഗാവാട്ട് പർച്ചേസും ചെയ്തു. അപ്പോ വലിയ പ്രശ്നം ഉണ്ടായില്ല.
ഉത്പാദന വർധനവ് ആണ് നമ്മുടെ രക്ഷ. ഒരു പദ്ധതിയും വരാൻ മാധ്യമങ്ങൾ സമ്മതിക്കില്ല. മൃഗങ്ങൾ കിഴക്കും പടിഞ്ഞാറും പോകാൻ തടസ്സംവരുമെന്ന് പറഞ്ഞാണ് കുരിയാർകുറ്റി മുടക്കിയത്. കാക്കയ്ക്ക് പറക്കാൻ പ്രശ്നമെന്ന് പറഞ്ഞാണ് മറ്റൊരു പദ്ധതി മുടങ്ങിയത്. അതിരപ്പിള്ളിയുടെ കാര്യത്തിലും മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കിയത്. ഏതെങ്കിലും ഒരാൾ ബാഗുമെടുത്ത് മാധ്യമ ഓഫീസിൽ വന്നാൽ ആ പദ്ധതിയെ വിമർശനം നിരത്തി ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഉള്ളത്’, മന്ത്രി പറഞ്ഞു.
Content Highlights: Immediate lifting of power restrictions across Kerala., KSEB to issue official circular regarding grid stability., Minister attributes previous cuts to heatwaves and external global conflicts., Emphasis on reducing electricity usage during peak hours to prevent overloading., Government stance on the necessity of new power projects despite media opposition.
Published: 28 Apr 2026, 09:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented