തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി യുഡിഎഫ് സർക്കാർ. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ നിയമിച്ചു. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പൂർണമായ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. നിലവിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എച്ച്.വെങ്കിടേഷിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ക്രൈംബ്രാഞ്ചിൽ അഡീഷണൽ ചുമതലയിലുണ്ടായിരുന്ന വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ ചുമതല.

To advertise here,

പി. വിജയൻ ഒഴിയുന്ന ഇന്റലിജൻസ് മേധാവി സ്ഥാനത്തേക്ക് ദിനേന്ദ്ര കശ്യപിനെ സർക്കാർ നിയമിച്ചു. നിലവിൽ പോലീസ് ആസ്ഥാനത്തെ എഡിജിപി ആയ എസ്. ശ്രീജിത്തിനെയാണ് ജയിൽ മേധാവിയായി നിയമിച്ചത്. നിലവിലെ ജയിൽ മേധാവിയായ ബൽറാം കുമാർ ഉപാധ്യായയെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു.

മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങൾ

ഹർഷിത അട്ടല്ലൂരി: പോലീസ് ആസ്ഥാനത്തെ ഐജി

എസ്. ശ്യാംസുന്ദർ: ക്രൈം ബ്രാഞ്ച് ഐജി

ആർ. നിശാന്തിനി: ഇന്റലിജൻസ് ഐജി

യതീഷ് ചന്ദ്ര: കണ്ണൂർ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്ന് എറണാകുളം റേഞ്ച് ഡിഐജി

കാർത്തിക്: നിലവിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. ഇനി തൃശ്ശൂർ റേഞ്ച് ഡിഐജിയായി

ടി.നാരായണൻ: പുതിയ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു

അരുൾ ആർ.ബി. കൃഷ്ണ: നിലവിൽ എറണാകുളം റേഞ്ച് ഡിഐജി. ഇനി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

ജില്ലാ തലത്തിലുള്ള മാറ്റങ്ങൾ:

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ- ഷൗക്കത്തലി ഇ.പി

കോഴിക്കോട് റൂറൽ പോലീസ് മേധാവി- മെറിൻ ജോസഫ്

തിരുവനന്തപുരം റൂറൽ എസ്പി- പ്രശാന്തൻ കാണി

കോട്ടയം പോലീസ് മേധാവി- കെ.എം. മാത്യു

കൊല്ലം റൂറൽ എസ്പി- ഷാജി സുകുമാരൻ

ആലപ്പുഴ എസ്പി- വിഷ്ണു പ്രദീപ്

പാലക്കാട് ജില്ലാ പോലീസ് മേധാവി- അബ്ദുൽ റഷീദ്

വയനാട് എസ്പി- ദേവമനോഹർ എസ്

റെയിൽവേ എസ്പി- ബി. കൃഷ്ണകുമാർ (നിലവിൽ തൃശ്ശൂർ റൂറൽ എസ്പി)

കാസർഗോഡ് ജില്ലാ പോലീസ് മേധാവി- നിതിൻ രാജ് (നിലവിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ)

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ- പി.വി. വിജയഭാരത് റെഡ്ഡി (നിലവിൽ കാസർഗോഡ് പോലീസ് മേധാവി)

പോലീസ് ആസ്ഥാനത്തെ എഐജി- അനുജ് പലിവാൾ (നിലവിൽ കണ്ണൂർ റൂറൽ എസ്പി)