തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.
ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 - ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി).
90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക.
ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL
സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ.
ഒന്നാം സമ്മാനം: 30 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് ( ഓരോ സീരീസിലും 2 വീതം)
മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)
നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)
ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്
ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്
എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേർക്ക്
ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്
സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേർക്ക്
ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ
നറുക്കെടുപ്പ് സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് നടത്തും
ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്.
ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും
സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു
Content Highlights: First prize increased to ₹30 Crore for 2026, Ticket price remains ₹500, Draw date scheduled for September 26, 2026, Total prize pool of over ₹125 Crore, Online lottery ticket sales are illegal
Published: 08 Jul 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented