മലപ്പുറം: നിലമ്പൂർ തിരഞ്ഞെടുപ്പിലെടുക്കേണ്ട നിലപാടിൽ കാന്തപുരം വിഭാഗം  മുൻനേതാവും പ്രഭാഷകനുമായ മുഹമ്മദലി കിനാലൂരിനെ തള്ളി കേരള മുസ്ലിം ജമാഅത്ത്. കഴിഞ്ഞ ഒൻപത് വർഷത്തെ ഭരണകാലത്ത് കേരളത്തിൽ ബിജെപി രാഷ്ട്രീയം ശക്തിപ്പെട്ടുവെന്നായിരുന്നു മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

To advertise here,

നിലമ്പൂരിലെ സ്ഥാനാർഥി നന്നായി വായിക്കുന്നയാളാണ്, ഫാസിസ്റ്റ് വിരുദ്ധനാണ്. എന്നാൽ ഇത് പരിഗണിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുതെന്നുമായിരുന്നു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത്തരം പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി സംഘടനയ്ക്ക് ബന്ധമില്ലെന്നും കേരള മുസ്ലിം ജമാഅത്ത് വ്യക്തമാക്കി.