തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിക്ക് റെക്കോഡ് വില്പന. അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റുപോയതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു. ശനിയാഴ്ച രണ്ടിനാണ് നറുക്കെടുപ്പ്.

To advertise here,

ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകൾ. തൃശ്ശൂർ രണ്ടാംസ്ഥാനത്തും(4,54,510), തിരുവനന്തപുരം (3,58,500) മൂന്നാംസ്ഥാനത്തുമാണ്.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം അഞ്ചു ലക്ഷവും നാലാം സമ്മാനം മൂന്നു ലക്ഷവും വീതമാണ്. 5000, 1000, 500, 250 വീതം രൂപയുടെ സമ്മാനങ്ങളുമുണ്ട്.