
പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി
തിരുവനന്തപുരം: കാലവർഷം നാലുദിവസത്തിനകം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാവകുപ്പ്. കേരളത്തിലുൾപ്പെടെ മഴ പൊതുവേ കുറയുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് 90-ൽ കുറയാൻ 60 ശതമാനം സാധ്യതയുണ്ട്. പസഫിക് സമുദ്രോപരിതലം ചൂടാകുന്ന എൽ നിനോ പ്രതിഭാസം കാലവർഷക്കാലത്ത് സജീവമാകുന്നതാണ് കാരണം.
മഴ കുറയുന്നത് കാർഷിക, വൈദ്യുതി ഉത്‌പാദനമേഖലകളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജൂണിൽ മഴ തീരേക്കുറഞ്ഞാൽ കേരളത്തിൽ വൈദ്യുതിപ്രതിസന്ധിയുണ്ടാകാൻ ഇടയുണ്ട്. മേയ് 26-ന് കാലവർഷമെത്തുമെന്നായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. ഇപ്പോൾ ലക്ഷദ്വീപ്, കന്യാകുമാരിതീരം എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്.
ജൂൺ അഞ്ചുവരെ കനത്തമഴ
കാലവർഷവരവിന് മുന്നോടിയായി കേരളത്തിൽ വ്യാപക മഴ തുടങ്ങി. ജൂൺ അഞ്ചുവരെ കനത്തമഴയ്ക്ക് മുന്നറിയിപ്പുണ്ട്. ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ മുന്നറിയിപ്പുണ്ട്.
Content Highlights: Monsoon expected to arrive in Kerala within four days., IMD issues yellow alerts for multiple districts until June 5., El Nino phenomenon may result in below-average rainfall across India., Potential risks to agriculture and electricity production in Kerala., Monsoon has already extended to Lakshadweep and Kanyakumari.
Published: 31 May 2026, 03:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented