കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. സമഗ്ര ഗവേഷകഫെലോഷിപ്പ്, പൊതുഗവേഷണ മേഖലയിലെ ഫെലോഷിപ്പ് എന്നിവയ്ക്ക് മാതൃഭൂമിയിലെ നിലീന അത്തോളി, ബിജു പരവത്ത്, അലീന മരിയ വര്‍ഗീസ് എന്നിവര്‍ അര്‍ഹരായി. 

To advertise here,

സമഗ്ര ഗവേഷക ഫെലോഷിപ്പിന് അര്‍ഹയായ നിലീന അത്തോളി  മാതൃഭൂമി ഓണ്‍ലൈനിലെ സബ് എഡിറ്ററാണ്. 75,000 രൂപയാണ് ഫെലോഷിപ്പ് തുക. പൊതു ഗവേഷണ മേഖലയിലെ ഫെലോഷിപ്പിന് അര്‍ഹത നേടിയ മാതൃഭൂമി ദിനപത്രം സീനിയര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, മാതൃഭൂമി സോഷ്യല്‍ മീഡിയ ഡെസ്‌ക് സീനിയര്‍ കണ്ടന്റ് റൈറ്റര്‍ അലീന മരിയ വര്‍ഗീസ് എന്നിവര്‍ക്ക്‌ 10,000 രൂപ വീതമാണ് ഫെലോഷിപ്പ് തുകയായി ലഭിക്കുക. 

ഒരു ലക്ഷം രൂപയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി. എസ്. അഖില്‍ എന്നിവര്‍ അര്‍ഹരായി. അപര്‍ണ എസ്. കുറുപ്പ് (ന്യൂസ് 18), കെ. രാജേന്ദ്രന്‍ ( കൈരളി), ഷെബിന്‍ മെഹ്ബൂബ് എ.പി.( മാധ്യമം), എം.വി. നിഷാന്ത് (ഏഷ്യാനെറ്റ് ന്യൂസ്), എം. പ്രശാന്ത് (ദേശാഭിമാനി), കെ. എ. ഫൈസല്‍ (മാധ്യമം), ദീപക് ധര്‍മ്മടം (24 ന്യൂസ്), പി. ആര്‍. റിസിയ (ജനയുഗം) എന്നിവര്‍ക്ക് സമഗ്ര ഗവേഷക ഫെലോഷിപ്പ് ലഭിച്ചു. 

ബിലു അനിത് സെന്‍ (കേരള ടുഡെ), അജിത്ത് കണ്ണന്‍ ( ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), കെ. ആര്‍. അജയന്‍ (ദേശാഭിമാനി), സി. റഹീം ( മലയാളം ന്യൂസ്), എ.ആര്‍. ആനന്ദ് (വീക്ഷണം), പി. സുബൈര്‍ ( മാധ്യമം), സുനി അല്‍ഹാദി (സുപ്രഭാതം), പി.എസ്. റംഷാദ് (സമകാലിക മലയാളം), പി. നഹീമ (മാധ്യമം, ജി. ഹരികൃഷ്ണന്‍ (മംഗളം), എ.പി. വിനോദ് കുമാര്‍ (ജനം), കെ. എന്‍. സുരേഷ് കുമാര്‍ (കേരള കൗമുദി എന്നിവര്‍ക്ക് പൊതു ഗവേഷണ മേഖലയിലെ ഫെലോഷിപ്പിന് അര്‍ഹരായി. 

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി. അച്യുതന്‍. ഡോ. പി.കെ. രാജശേഖരന്‍, എ.ജി. ഒലീന, ഡോ. നീതു സോന എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.