തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. അടുത്ത അഞ്ച് ദിവസം പടിഞ്ഞാറൻ കാറ്റ് ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടാതെ ഒഡിഷ  തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ -ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദ്ദംകൂടി രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മെയ് 27 - 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 - 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാലത്തലത്തിൽ ബുധനാഴ്ച കോഴിക്കോട്, വയനാട്, ഇടുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,