പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി; സര്‍ക്കാരിന് വന്‍ തിരിച്ചടി


പ്രിയ വർഗീസ്‌|facebook

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടാന്‍ പ്രിയ വര്‍ഗീസ് അയോഗ്യയെന്ന് ഹൈക്കോടതി. പ്രിയക്ക് യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയം ഇല്ല, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ല എന്നീ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവും രാജ്യസഭാ മുന്‍ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി നേരത്ത സ്റ്റേ ചെയ്തിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി വിധി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.

നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചിരുന്നു. പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലമാണ് യുജിസി കോടതിയില്‍ നല്‍കിയത്.അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാല്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാകൂവെന്നാണ് യു.ജി.സി. വ്യക്തമാക്കിയത്.

സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഗവര്‍ണര്‍ക്ക് രണ്ട് വി.സിമാരെ പുറത്താക്കിയ കോടതിവിധി അനുകൂലമായതിന് പിന്നാലെ ഇന്നത്തെ വിധി കൂടിയായപ്പോള്‍ മറ്റൊരു വിജയമായി. പ്രിയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ മരവിപ്പിപ്പിക്കുകയും വി.സി നല്‍കിയ വിശദീകരണം തള്ളി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ എന്നത് ഉന്നതമായ സ്ഥാനമാണെന്നും അവിടേയ്ക്കുള്ള നിയമനം കുട്ടിക്കളിയല്ലെന്നും അതിന്റെതായ ഗൗരവത്തോടെ വേണം നിയമന നടപടി സ്വീകരിക്കാനെന്നും വാദത്തിനിടയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വീസ്, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ക്ലാസെടുത്തിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രിയാ വര്‍ഗീസിന്റെ അഭിഭാഷകന് കൃത്യമായ വിശദീകരണം നല്‍കാനാകാതെ വന്നപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപനപരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് വാദിച്ചത്.

തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ അധ്യാപികയായിരുന്നു പ്രിയ വര്‍ഗീസ്. കഴിഞ്ഞ നവംബറില്‍ വൈസ് ചാന്‍സലറുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അവരുടെ അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയ നടപടി വിവാദമായിരുന്നു

ഏറ്റവും മികച്ച കുട്ടികളാണ് മുന്നില്‍ നില്‍ക്കുന്നത്. അവരുടെ മുന്നില്‍ ഏറ്റവും മികച്ച അധ്യാപകരെ നിര്‍ത്തേണ്ടതുണ്ടെന്നും കോടതി വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള താത്കാലിക ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രിയ വര്‍ഗീസിനെ ന്യായീകരിച്ച് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സത്യവാങ്മൂലം നല്‍കിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് രജിസ്ട്രാര്‍ പ്രിയയ്ക്കായി വാദിക്കുന്നതെന്നും ചോദിച്ചു. ഹര്‍ജിക്കാരനും പ്രിയ വര്‍ഗീസും തമ്മിലുള്ള കേസാണിത്. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം ശരിയോ എന്നതാണ് ചോദ്യം.

പ്രിയ വര്‍ഗീസിന്റെ അധ്യാപന പരിചയം എത്തരത്തിലാണ് കണക്കിലെടുത്തത് എന്നതു പോലും സത്യവാങ്മൂലത്തില്‍ വ്യക്തമല്ല. ഇന്റര്‍വ്യൂവില്‍ എത്ര മാര്‍ക്ക് കിട്ടി എന്നതല്ല എങ്ങനെ ഇന്റര്‍വ്യൂവിലേക്ക് എത്തി എന്നതാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായുള്ള അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന വാദമായിരുന്നു ഹര്‍ജിക്കാരന്‍ പ്രധാനമായും ഉന്നയിച്ചത്. ഗവേഷണ കാലത്തിനു ശേഷമുള്ള അധ്യാപന പരിചയം മൂന്നുവര്‍ഷത്തില്‍ താഴെയാണ്. അതിനാല്‍ പ്രിയയെ ഇന്റര്‍വ്യുവിനു പോലും വിളിക്കാനാകുമായിരുന്നില്ല. റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ സ്വീകരിച്ച നടപടിക്രമങ്ങളില്‍ തെറ്റുണ്ടെന്നും വാദിച്ചു.

നിയമനത്തിന് അഭിമുഖത്തില്‍ പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസ്. റിസര്‍ച്ച് സ്‌കോറില്‍ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ്ക്ക് 651 മാര്‍ക്കുണ്ടായിരുന്നു. പ്രിയക്ക് ലഭിച്ചത് 156 മാര്‍ക്കും. എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോള്‍ പ്രിയ വര്‍ഗീസ് ഒന്നാമതായി റാങ്ക് ലിസ്റ്റില്‍.

Content Highlights: Priya Varghese Kannur University Kerala High Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented