എടപ്പാള്‍: അവലോകന യോഗങ്ങളില്‍ ഉദ്യോഗസ്ഥരെ നിര്‍ത്തിയുള്ള വിചാരണ വേണ്ടെന്ന് തദ്ദേശവകുപ്പ്. പല അവലോകന യോഗങ്ങളിലും ഉദ്യോഗസ്ഥരെ ഡയസിന് മുന്നില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും അവരെ മാനസികമായി പ്രയാസപ്പെടുത്തുംവിധം ചോദ്യംചെയ്യുകയും ചെയ്യുന്നതായി വകുപ്പിന് പരാതി ലഭിച്ചിരുന്നു.

To advertise here,

ഏതാനും മാസംമുന്‍പ് തിരുവനന്തപുരം അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന നികുതിപിരിവ് അവലോകനയോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് ക്ലര്‍ക്ക് ബോധരഹിതയായിവീണ് പരിക്കേറ്റു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ നിര്‍ദ്ദേശം.

ഉദ്യോഗസ്ഥരെ ഇരിക്കാനനുവദിച്ചുകൊണ്ടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയണം. മൈക്ക് ആവശ്യമുണ്ടെങ്കില്‍ ഇരിപ്പിടങ്ങളില്‍ എത്തിച്ചുനല്‍കണം. ഉദ്യോഗസ്ഥരോട് മാന്യമായും അന്തസ്സോടെയും പെരുമാറണമെന്നും െഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്.