തൃക്കരിപ്പൂർ: സംസ്ഥാനത്തെ സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും 2019-ലെ ശമ്പള പരിഷ്‌കരണത്തിൽ ഡി.എ. ലയിപ്പിച്ചശേഷം ക്ഷാമബത്ത അല്ലെങ്കിൽ ക്ഷാമാശ്വാസം കണക്കുകൂട്ടിയതിലെ പിശക് കാരണം വലിയതോതിലുള്ള നഷ്ടം സംഭവിക്കുന്നതായി പരാതി. ക്ഷാമബത്ത ശമ്പളത്തിലും ക്ഷാമാശ്വാസം പെൻഷനിലും ലയിപ്പിക്കുന്നത് ജീവനക്കാർക്കും പെൻഷൻകാർക്കും പൊതുവേ ഗുണകരമാണ്. എന്നാൽ 2019-ലെ പരിഷ്‌കരണത്തോടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
2019 ജൂലായ് ഒന്നുമുതൽ നടപ്പാക്കിയ പെൻഷൻ പരിഷ്‌കരണത്തിന് മുൻപ് കേന്ദ്രത്തിന്റെ 24 ശതമാനം ക്ഷാമബത്ത അല്ലെങ്കിൽ ക്ഷാമാശ്വാസത്തിന് തുല്യമായി കേരളത്തിലെ പെൻഷൻകാർക്ക് 36 ശതമാനം ഡി.എ. ലഭിച്ചിരുന്നു. കേന്ദ്രജീവനക്കാർക്ക് ഡി.എ. 50 ശതമാനത്തിൽ അധികമായപ്പോൾ കേന്ദ്രം 24 ശതമാനം ക്ഷാമാശ്വസം അനുവദിച്ചിരുന്നു. ഈ സമയത്താണ് കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 36 ശതമാനം ക്ഷാമാശ്വസം ലഭിച്ചത്. എന്നാൽ 2019 ജൂലായിയിൽ നടന്ന ശമ്പള പരിഷ്‌കരണത്തിൽ 28 ശതമാനം ഡി.എ. ലയിപ്പിച്ചപ്പോൾ ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുറവാണുണ്ടായത്.
അതായത് അടിസ്ഥാന പെൻഷൻ 10,000 രൂപ ലഭിക്കുന്ന ഒരാൾക്ക് 10 ശതമാനം ഫിറ്റ്മെന്റും അതിന്റെ 36 ശതമാനം ക്ഷാമാശ്വാസവും ഉൾപ്പെടെ 14,960 രൂപ ലഭിക്കുമായിരുന്നു. എന്നാൽ 10,000 രൂപ അടിസ്ഥാന പെൻഷൻ ലഭിച്ച ഒരാൾക്ക് ക്ഷാമാശ്വാസം ലയിപ്പിച്ചശേഷം 14,766 രൂപയാണ് ലഭിച്ചത്. 10,000 രൂപ പെൻഷൻ വാങ്ങുന്ന ഒരാൾക്ക് 194 രൂപ കുറവ് വന്നു. ഏകദേശം രണ്ടുശതമാനം. പിന്നീടുള്ള ഓരോ ഗഡു ഡി.എ.യിലും ആകെ 15 ശതമാനത്തിന്റെ കുറവുണ്ടായി. 2019-ൽ ഡി.എ. ലയിപ്പിച്ചിട്ടില്ലെങ്കിൽ പഴയ നിരക്കാണ് ലാഭം.
2024 ജനുവരിയിൽ കേന്ദ്രം 50 ശതമാനം ഡി.എ. അനുവദിച്ചിരുന്നു. അതിന് ആനുപാതികമായി കേരളത്തിന് 75 ശതമാനം ലഭിക്കണം. അങ്ങനെയാണെങ്കിൽ 10,000 രൂപ അടിസ്ഥാന ശമ്പളം അല്ലെങ്കിൽ പെൻഷൻ വാങ്ങുന്ന ആൾക്ക് 19,250 രൂപ ലഭിക്കണം. പക്ഷേ, കിട്ടിയത് 17,664 രൂപയാണ്. 1586 രൂപയുടെ കുറവ്. ഇതുമൂലം 10,000 രൂപ ഡി.എ. വാങ്ങുന്ന ഒരാൾക്ക് 1586 രൂപയാണ് നഷ്ടമുണ്ടായി. 20,000 ഡി.എ. വാങ്ങുന്നവർക്ക് 3172 രൂപയും 30,000 ഡി.എ. വാങ്ങുന്നവർക്ക് 4758 രൂപയും നഷ്ടമുണ്ടായി. ഏപ്രിലിൽ 35 ശതമാനം ഡി.എ.യാണ് ലഭിക്കുക എന്നതാണ് നിലവിലെ വിവരം.
Content Highlights: A miscalculation in Dearness Allowance (DA) after the 2019 pay revision is causing financial loss., The issue affects both current Kerala government employees and pensioners., A pensioner with a basic pension of ₹10,000 is now losing approximately ₹1,586., The discrepancy stems from the method used to merge DA into the basic pay during the revision.
Published: 26 Feb 2026, 08:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented