തിരുവനന്തപുരം: ആശ്രിതനിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം നൽകുന്നതടക്കമുള്ള വ്യവസ്ഥകളിൽ വ്യക്തതവരുത്തി സർക്കാർ. 2025 മാർച്ച് മാർച്ച് 29-നു മുൻപ് മരിച്ചുപോയ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസധനത്തിന് അർഹതയുണ്ടായിരിക്കില്ല. ഈ കലണ്ടർ വർഷം മുതൽ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിനു മാറ്റിവെക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശിച്ചു. നിയമനത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരും.
സമാശ്വാസധനം വേണ്ടെന്നും അർഹരായവർക്ക് മുഴുവൻ നിയമനം നൽകണമെന്നുമുള്ള പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല.
ഏകീകൃതസംവിധാനം വന്നുകഴിഞ്ഞാൽ അതത് വകുപ്പുകൾ എല്ലാ ഒഴിവുകളും പൊതുഭരണ വകുപ്പിനെ അറിയിക്കണം. ഏതു തസ്തികയിൽ നിയമനം നൽകണമെന്ന് പൊതുഭരണവകുപ്പാകും തീരുമാനിക്കുക. സോഫ്റ്റ്വേർ തയ്യാറാക്കി ഏകീകൃതസംവിധാനം ഏർപ്പെടുത്തുന്നതുവരെ വകുപ്പുകൾക്ക് നിയമനം നടത്താം. നേരത്തേ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നടപടിക്രമം പൂർത്തിയായതാണെങ്കിൽ ലഭ്യമായ ഒഴിവിൽ നിയമനം നടത്തുന്നതിനും തടസ്സമില്ല.
നിയമനത്തിന് ഒഴിവുകൾ ലഭ്യമല്ലെങ്കിൽ അക്കാര്യം അതത് വകുപ്പുകൾ പൊതുഭരണ വകുപ്പിൽ രജിസ്റ്റർചെയ്യണം. ഏകീകൃത സംവിധാനം നിലവിൽവന്നാൽ പൊതുഭരണവകുപ്പ് അനുവദിക്കുന്ന ഒഴിവുകളിൽ മാത്രമേ നിയമനം നൽകാവൂ. പൊതുസംവിധാനം നിലവിൽവരുന്നതുവരെ നേരത്തേയുള്ള അപേക്ഷകർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഞ്ചു തസ്തികകളിലൊന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകാം.
അട്ടിമറിക്ക് പരിഹാരമായില്ല – സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: ആശ്രിതനിയമന പദ്ധതിയിലെ അട്ടിമറിക്ക് പുതിയ ഉത്തരവിലും പരിഹാരമായില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. പ്രാബല്യ തീയതിയിൽ വ്യക്തതവരുത്തി. ജീവനക്കാരൻ മരിക്കുന്ന തീയതിയിൽ ആശ്രിതന് 13 വയസ്സ് പൂർത്തിയായിരിക്കണമെന്ന വ്യവസ്ഥയും പൊതുസീനിയോറിറ്റി ലിസ്റ്റും എയ്ഡഡ് സ്ഥാപനങ്ങളെ ഒഴിവാക്കിയതും മാറ്റിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും പറഞ്ഞു.
Content Highlights: Government clarifies dependent appointment rules, reserving every 16th vacancy from March 2025. Get updates on eligibility and new system.
Published: 13 Nov 2025, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented