തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇട്ട ഒപ്പ് നേട്ടമായി. എസ്എസ്കെ ഫണ്ടില്‍ കേരളത്തിനുള്ള ആദ്യ ഗഡു അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 92.41 കോടി രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക. കേരളം സമര്‍പ്പിച്ച 109 കോടി രൂപയിലാണ് ഈ തുക അനുവദിച്ചത്. നോണ്‍ റക്കറിങ് ഇനത്തില്‍ 17 കോടിയാണ് ഇനി കിട്ടാനുള്ളത്. ഫണ്ടിലൂടെ വിദ്യാഭ്യാസവകുപ്പിന് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാത്തത് കാരണമായിരുന്നു സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന എസ്എസ്കെയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരുന്നത്. ഇക്കാരണം പറഞ്ഞുകൊണ്ടാണ് സിപിഐയുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അതീവരഹസ്യമായി കരാറില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചത്. പിന്നാലെ ഉണ്ടായ വലിയ വിവാദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ ആ കരാറിലെ തുടര്‍ നടപടികള്‍ മരവിപ്പിച്ചിരുന്നു.
എന്നാല്‍ ഒരാഴ്ചയായിട്ടും കേരളം ഇതുസംബന്ധിച്ച് കത്ത് കേന്ദ്രത്തിലേക്ക് അയച്ചിരുന്നില്ല. ഇതാണ് വിദ്യാഭ്യാസ വകുപ്പിന് ഇപ്പോള്‍ ഗുണകരമായിരിക്കുന്നത്. കേരളത്തിന് കിട്ടേണ്ടിയിരുന്ന ഒക്യുറന്‍സ് ഫണ്ടിലെ ആദ്യഗഡുവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പദ്ധതി പ്രകാരമുള്ള രണ്ടും മൂന്നും ഗഡുക്കള്‍ കൂടി വൈകാതെ ലഭിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയല്ലാതെ പിഎം ശ്രീയില്‍നിന്നും കേരളം ഔദ്യോഗികമായി പിന്മാറി എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
കേന്ദ്രത്തിന് കത്തയയ്ക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉടന്‍ കത്തയയ്ക്കും എന്നാണ് വിദ്യാഭ്യാസമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദ്ധതിയുടെ ആദ്യഗഡു സംസ്ഥാനത്തിന് ലഭിച്ചത്.
Content Highlights: PM SHRI project gets a boost! Kerala receives the first installment of ₹92.41 crore from the Central Government, bringing relief to the education department.
Published: 04 Nov 2025, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented