എടത്വ: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനിടെ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ കറുത്തേരിൽ വീട്ടിൽ കെ.വി. മോഹനൻ (63) ആണ് മരിച്ചത്.
ദീർഘനാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന മോഹനൻ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വാസോച്ഛ്വാസം നിലനിർത്തിയിരുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് വൈദ്യുതി വിതരണം നിലച്ചതോടെ കോൺസെൻട്രേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായി ഗ്രാമപഞ്ചായത്ത് അംഗം അജിത് പിഷാരത്ത് അറിയിച്ചു.
ആരോഗ്യനില വഷളായ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കത്തെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ ഒഴിവില്ലാത്തതിനാലും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുന്നതിനാലും പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ശനിയാഴ്ച രാവിലെ 11 മണിക്ക് സംസ്കാരം നടത്തുന്നത്.
ഭാര്യ: രത്നമ്മ. മക്കൾ: മോനിഷ, മനീഷ, മോഹിത്. മരുമകൻ: ജോബി.
Content Highlights: A 63-year-old patient relying on an oxygen concentrator passed away in Edathua after severe flooding disrupted local power supplies and rendered his medical equipment inoperable.
Published: 07 Aug 2026, 06:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented