
തിരുവനന്തപുരം: ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് 'ജവാൻ' റം ആണെന്ന് ബെവ്കൊയുടെ ഔദ്യോഗിക കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ലിറ്റർ ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടംദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണെന്നും കണക്കുകൾ.
വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന റം എന്നതുമാണ് ജവാന്റെ പ്രത്യേകത. ഓണക്കാലത്ത് ഇതിന്റെ ആവശ്യക്കാർ ഏറുമെന്ന് മുൻകൂട്ടികണ്ട് ഉത്പാദനം വർധിപ്പിച്ചിരുന്നു. ഓണക്കാലത്തെ വിൽപ്പന ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്കൊ എം.ഡി., മറ്റു ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ നൽകുന്നുണ്ടെങ്കിൽ എല്ലാ ഔട്ട്ലെറ്റുകളിലും ജവാൻ റമ്മിന് നൽകണമെന്നും ചൂണ്ടിക്കാട്ടി പ്രത്യേക സർക്കുലർ ഇറക്കിയിരുന്നു.
ഇത്തവണ, ഓണക്കാലത്ത് 10 ദിവസത്തെ വിൽപ്പനയിൽ ബെവ്കൊയ്ക്ക് വലിയ നേട്ടമാണ് ഉണ്ടായത്. 757 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 700 കോടിയുടെ മദ്യ വിൽപ്പനായിയിരുന്നു നടന്നത്. ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് ഉത്രാടദിനത്തിലായിരുന്നു. 116 കോടി രൂപയുടെ മദ്യമാണ് ഉത്രാടദിനത്തിൽ വിറ്റത്. അവിട്ടം ദിനത്തിൽ മാത്രം 91 കോടിയുടെ മദ്യവിൽപ്പനയാണ് നടന്നത്.
Content Highlights: Kerala earns Rs 757 crores from Onam liquor sale this year
Published: 31 Aug 2023, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented