തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച് രമേശ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിച്ചു. സീനിയോരിറ്റി പരിഗണിച്ചില്ലെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. വി.ഡി സതീശന്റെ മന്ത്രിസഭയിൽ ചെന്നിത്തല ചേർന്നേക്കില്ലെന്നാണ് സൂചന. 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. നിയമസഭാ കക്ഷിയോഗത്തിൽ നേതാവിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കും.
Content Highlights: Congress legislative meeting in Thiruvananthapuram to select the next Kerala CM
Published: 14 May 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented