വിശുദ്ധിയുടെ 29 ദിനരാത്രങ്ങള്‍ക്ക് ശേഷം ഇന്ന് ആത്മഹര്‍ഷത്തിന്റേയും അത്മനിര്‍വൃതിയുടേയും ചെറിയ പെരുന്നാള്‍. വ്രതാനുഷ്ഠാനവും രാവേറെ നീണ്ടു നിന്ന പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും കൊണ്ട് ധന്യമാക്കപ്പെട്ട പുണ്യ റംസാൻ മാസത്തിന് വിടചൊല്ലിയാണ് ഇസ്‌ലാം മതവിശ്വാസികള്‍ തിങ്കളാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. കടുത്ത വേനല്‍ച്ചൂടിന്റെ പരീക്ഷണങ്ങളെ മറികടന്നാണ് ഇത്തവണ വിശ്വാസികള്‍ റംസാന്‍വ്രതം പൂര്‍ത്തിയാക്കിയത്. 

To advertise here,

കോഴിക്കോട് കടപ്പുറത്തും, തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലും ഉള്‍പ്പടെ കേരളത്തിലുടനീളം ഇസ്ലാം മതവിശ്വാസികള്‍ ഇദ്ഗാഹുകളില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. ഇത്തവണ പള്ളികളിലും ഈദ്ഗാഹുകളിലും പ്രാര്‍ഥനയ്‌ക്കൊപ്പം ലഹരിവിരുദ്ധ സന്ദേശവും നല്‍കുന്നുണ്ട്.

കുടുംബ, സുഹൃദ് ബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാള്‍ ആഘോഷം. എല്ലാ വായനക്കാര്‍ക്കും മാതൃഭൂമി ഡോട്ട് കോമിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.