തിരുവനന്തപുരം: മന്ത്രിമാറ്റ ചര്‍ച്ചയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുമായുള്ള എ.ന്‍സി.പി നേതാക്കളുടെ നിര്‍ണായ കൂടിക്കാഴ്ച വ്യഴാഴിച നടക്കും. എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഈ ആവശ്യം എന്‍.സി.പി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കും.

To advertise here,

എ.കെ ശശീന്ദ്രന്‍, പിസി ചാക്കോ, തോമസ്.കെ.തോമസ്, എന്നിവരാണ് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയെ കാണുന്നത്. പാര്‍ട്ടി തീരുമാനം ശശീന്ദ്രന്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. തോമസ്.കെ.തോമസിനെ ഈ ഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി അനുകൂലിക്കില്ലെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ വിഭാഗം. മന്ത്രിമാറ്റത്തെ മുഖ്യമന്ത്രി അനുകൂലിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നുവെന്ന പ്രചരണം പി.സി ചക്കോ വിഭാഗം ശക്തമാക്കും. നിയമസഭ കഴിയുംവരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കാനുംസാധ്യതയുണ്ട്.