
തൃശ്ശൂര്‍: കാര്‍ഷിക മേഖലയില്‍ വിദഗ്ധരേയും മിടുക്കരേയും മാത്രം സൃഷ്ടിക്കാനായി പരിമിത സീറ്റുകളില്‍ പ്രവേശനം നല്‍കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ മികവ് മുതലെടുക്കുന്നത് അയല്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മികച്ച പഠനഗവേഷണ സംവിധാനങ്ങളുള്ള കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഗവേഷണം പൂര്‍ത്തിയാക്കുന്നവരേയും വിരമിച്ച ശാസ്ത്രജ്ഞരേയും തമിഴ്‌നാട് റാഞ്ചുകയാണ്.
കേരളത്തില്‍ കാര്‍ഷിക പഠനം സര്‍വകലാശാലയുടെ കാമ്പസുകളിലെ പരിമിത സീറ്റുകളിലൊതുങ്ങുമ്പോള്‍ തമിഴ്‌നാട്ടില്‍ സ്വകാര്യമേഖലയിലുള്‍പ്പെടെ 28 കാമ്പസുകളിലും നാല് കല്പിത സര്‍വകലാശാലകളിലും കാര്‍ഷിക പഠന കോഴ്‌സുകളുണ്ട്. കേരളത്തില്‍ നീറ്റ് പരീക്ഷയിലൂടെ മാത്രം കാര്‍ഷിക പഠനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത് സ്വാശ്രയ കോഴ്‌സായി പോലും നടത്തുന്നു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുെട നല്ല നിലയിലുള്ള പഠനം ഉറപ്പാക്കാനാണ് കേരളത്തില്‍നിന്ന് നല്ല നിലയില്‍ ഗവേഷണം നടത്തിയവരേയും വിരമിച്ച ശാസ്ത്രജ്ഞരേയും അവിടേയ്ക്ക് ഉയര്‍ന്ന ശമ്പളം നല്‍കി നിയമിക്കുന്നത്.
കേരളത്തില്‍ കാര്‍ഷിക ബിരുദ പഠനം മുതല്‍ ഗവേഷണം വരെ പ്രതിവര്‍ഷം 12500 രൂപയ്ക്ക് സാധ്യമാകുമ്പോള്‍ തമിഴ്‌നാട്ടില്‍ ബിരുദപഠനത്തിന് മാത്രം പ്രതിവര്‍ഷം രണ്ടുലക്ഷം ഫീസുള്‍പ്പെടെ മൂന്നു ലക്ഷത്തോളമാകും. എന്നിട്ടും ഈ സീറ്റുകളിലേക്ക് നല്ല തിരക്കാണ്.
കേരളത്തിലെ മികച്ച സാധ്യതയുള്ള മേഖലയായ കാര്‍ഷിക പഠനത്തിലേക്ക് 11 വര്‍ഷത്തോളം അധ്യാപക നിയമനം സാധ്യമാകാത്തത് പഠനത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു. കേരളത്തില്‍ അധ്യാപന സാധ്യതയില്ലെന്നറിഞ്ഞ് ഇവിടെനിന്ന് നല്ല നിലയില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ തമിഴ്‌നാട്ടിലെ കലാലയങ്ങളില്‍ അധ്യാപകരും ഗവേഷകരുമായി ചേര്‍ന്നു. 11 വര്‍ഷത്തോളം ഗവേഷണത്തിന് ആളുകളെ കിട്ടാത്തതിനാല്‍ ശാസ്ത്രജ്ഞരും ഒന്നും ചെയ്യാനില്ലാതെ മുരടിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഈ പിന്നോട്ടടിക്കല്‍ തമിഴ്‌നാടാണ് മുതലെടുത്തത്. വിരമിച്ച ശാസ്ത്രജ്ഞരേയും നല്ല നിലയില്‍ പഠന-ഗവേഷണം പൂര്‍ത്തിയാക്കിയവരേയും േകരള കാര്‍ഷിക സര്‍വകലാശാലയെ ചുറ്റിപ്പറ്റിയുള്ള വന്‍കിട നഴ്‌സറികള്‍ സ്വന്തമാക്കി കോടികള്‍ കൊയ്യുകയും ചെയ്യുന്നു. സര്‍വകലാശാല വികസിപ്പിച്ച ഇനങ്ങള്‍ വാങ്ങി അതില്‍ ചെറിയ രീതിയിലുള്ള ജനിതക മാറ്റം നടത്തി സ്വന്തം ഇനമാക്കി മാറ്റിയാണ് നഴ്‌സറികള്‍ വളരുന്നത്. ഇതിനാണ് ശാസ്ത്രജ്ഞരെ നഴ്‌സറികളില്‍ നിയമിക്കുന്നത്.
Content Highlights: Kerala Agricultural University Tamil Nadu Kerala
Published: 16 Jul 2022, 06:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented