കാസർകോട്: ജനറൽ ആശുപത്രിയിൽ ഉദരരോഗ ശസ്ത്രക്രിയയ്ക്കിടെ ബേഡകം തലേക്കുന്ന് സ്വദേശി അഷ്‌റഫ് സഖാഫിയുടെ മകൻ മുഹമ്മദ് ഇയാസ് (9) മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോലീസ് സർജൻ അന്വേഷണസംഘത്തിന് നൽകിയ റിപ്പോർട്ടിലാണ് ഹൃദയാഘാതമാണ് കുട്ടിയുടെ മരണകാരണമെന്ന് പറയുന്നത്.
ചികിത്സപ്പിഴവ് ആരോപിച്ചതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. രാസപരിശോധനാഫലം ലഭിക്കാനുണ്ട്.
ഉദരരോഗത്തെത്തുടർന്ന് ചൊവ്വാഴ്ചയാണ് ഇയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ നടന്ന ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചു.
സംഭവത്തിൽ ചികിത്സപ്പിഴവുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Content Highlights: 9-year-old Muhammed Iyas passed away during abdominal surgery., Preliminary autopsy confirms cardiac arrest as the cause of death., Post-mortem conducted at Kannur Government Medical College, Pariyaram., Chemical analysis results are currently pending., Kasaragod police have registered a case of unnatural death.
Published: 18 Jul 2026, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented