To advertise here,

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി.പി.ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി. കസ്റ്റംസിന് മുന്നിലാണ് ഷാഫി ഹാജരായത്. അഭിഭാഷകനൊപ്പമാണ് ഷാഫി ചോദ്യം ചെയ്യലിന് എത്തിയത്.

കഴിഞ്ഞ ദിവസം ഹാജരാകുന്നതിനാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലം ഇയാൾ ഹാജരായില്ല. കരിപ്പൂർ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഷാഫിയുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പ് അടക്കമുളളവ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഷാഫിക്ക് അർജുൻ ആയങ്കി ഉൾപ്പടെ കണ്ണൂർ കേന്ദ്രീകരിച്ചുളള സ്വർണക്കളളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം.

യുവാക്കളെ ഇതിലേക്ക് ആകർഷിക്കുകയും ഇതിലൂടെ ലഭിക്കുന്ന പണം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങൾ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ടിപി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി

Content Highlights:Karipur gold smuggling case : Muhemmed Shafi appears before customs