കാറൽമണ്ണ: കാറൽമണ്ണ നരിപ്പറ്റ മനയ്ക്കൽ നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.പ്രശസ്ത കഥകളി നടനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനും വേഷം സദനം കഥകളി അക്കാദമിയിൽ ഉൾപ്പെടെ അധ്യാപകനുമായിരുന്നു.ബുധനാഴ്ച പുലർച്ചെ 2.13 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന്  ഏതാനും ദിവസമായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഥകളിയിൽ എല്ലാ വേഷങ്ങളും കെട്ടിയിരുന്ന നരിപ്പറ്റ നാരായണൻ നമ്പൂതിരി ഹനുമാൻ, ബ്രാഹ്മണൻ, ഹംസം, കാട്ടാളൻ വേഷങ്ങളിലാണ് കൂടുതൽ തിളങ്ങിയത്.
സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന്  കാറൽമണ്ണയിലെ മന വളപ്പിൽ.

To advertise here,