സാധാരണ ഗതാഗതം കൂടിയ റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

കണ്ണൂർ: റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂരിൽ രാവിലെ മുതൽ ശക്തമായ മഴ. ജില്ലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു. തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു. പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.
Content Highlights: Red alert issued for Kannur district due to intense rainfall., Tourists evacuated from Payyambalam beach due to high tides., Building collapse reported in Thalap, no casualties recorded., Severe waterlogging reported in Ballard Road and urban areas.
Published: 09 Jun 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented