തിരുവനന്തപുരം: മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന്റെ ഭാഗത്ത് കടുത്ത അനാസ്ഥകളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുകയാണ്. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് മുൻകരുതൽ ജാഗ്രത ഉണ്ടായില്ല. ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തിൽ ആവശ്യമായ മുന്നറിയിപ്പോ മുൻകരുതലുകളോ ഉണ്ടായില്ല. വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ ദുരന്തവും അനാസ്ഥയുടെ ഫലമാണ്. അതിതീവ്രമഴയുണ്ടായിട്ടും ചട്ടപ്രകാരമുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല. മഴ ആരംഭിച്ചതിന് ശേഷമാണ് അലർട്ടുകൾ വന്നത്. മണ്ണിടിച്ചിൽ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ ഉണ്ടായില്ല. മുന്നറിയിപ്പില്ലാതെയാണ് മൂഴിയാർ ഡാം തുറന്നുവിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് അത്യന്തം നിരാശജനകമായ കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ച പിന്നിട്ടിട്ടും കടലിൽ കാണാതായതവരെ കണ്ടെത്തിയിട്ടില്ല. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന് അലംഭാവമാണെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കെടുതി നേരിട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണം. പ്രളയകാലത്ത് എൽഡിഎഫ് തുടങ്ങിവെച്ച കാര്യങ്ങൾക്ക് തുടർച്ച ഉണ്ടാവുന്നില്ല.
ദുരിതം നേരിടാനുള്ള പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വിവേചനം പാടില്ല. ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ അവലോകന യോഗത്തിൽ നിന്ന് കെ.യു ജനീഷ് കുമാർ എംഎൽഎ മാറ്റിനിർത്തി. ആദ്യമായാണ് ഇത്തരമൊരു സംഭവം. പോരായ്മകൾ ശ്രദ്ധയിൽപ്പെടുത്തുന്നതുകൊണ്ടാണോ ഇത്തരം വിവേചനം കാണിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.
നേരിട്ടുള്ള പെൻഷൻ വിതരണം നിർത്തി അക്കൗണ്ടിലൂടെ പെൻഷൻ നൽകാനുള്ള തീരുമാനത്തെക്കുറിച്ചും പിണറായി വിജയൻ പ്രതികരിച്ചു. പഠനത്തിന് ശേഷം മാത്രമേ അക്കൗണ്ട് വഴിയുള്ള പെൻൻ വിതരണം നടത്താവൂ. വീട്ടിലെത്തിക്കേണ്ടവർക്ക് എത്തിച്ചുകൊടുക്കണം. നേരെ ചെവ്വേ നീങ്ങാൻ കഴിയാത്തവരുണ്ട്. അവർക്ക് വീട്ടിൽ എത്തിച്ചുകൊടുക്കണം- പിണറായി പറഞ്ഞു.
Content Highlights: Government failed to issue timely red alerts during the July 31 extreme rain., Wayanad tunnel road project site identified as a site of administrative negligence., Unannounced opening of Moozhiyar dam caused further distress., Criticism over the lack of search operations for missing persons at sea., Allegations of disrespect shown toward the deceased.
Published: 08 Aug 2026, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented