കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേർ തിരയിൽപെട്ട് മരിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള ഫാർമസി വിദ്യാർഥികളാണെന്നാണ് വിവരം. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി. ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്.
രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. മൂന്നാമത്തെയാളും പിന്നീട് മരിച്ചു.
സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Content Highlights: Three people were swept away while swimming at Payyambalam Beach, Kannur. Two rescued but in critical condition. Search ongoing for one missing person.
Published: 02 Nov 2025, 01:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented