കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത ഫ്ളക്സ് പ്രിന്റിങ് ഉപയോഗിച്ചതിന് അരലക്ഷം രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. തളിപ്പറമ്പിലെ വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ സ്ഥാപനങ്ങളിൽനിന്ന് വിവിധ വലുപ്പത്തിലുള്ള ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചുവെച്ചതുമായ 41-ഓളം നിരോധിത ഫ്ളക്സ് റോളുകൾ പിടികൂടി. വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ നിരോധിത ഫ്ളക്സിൽ പ്രിന്റ് ചെയ്ത ബാനറുകളും സ്ക്വാഡ് പിടിച്ചെടുത്തു.
വ്യാപാരസ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉത്പന്നങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്നത്. രണ്ട് സ്ഥാപനങ്ങൾക്കും 25,000 രൂപ വീതം പിഴചുമത്തി.
രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളിൽനിന്ന് നിരോധിത ഫ്ളക്സ് ഉത്പന്നങ്ങൾ പിടികൂടുന്നത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരുമെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.വി. ജൂനറാണി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Kannur District Enforcement Squad fines two advertising agencies ₹50,000 for using banned flex printing for election campaigns.
Published: 19 Nov 2025, 08:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented