കണ്ണൂര്‍: എടിഎം കവര്‍ച്ചാശ്രമം നടത്തുന്നതിനിടെ പോലീസിനെ കണ്ട പ്രതി ഓടിരക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 12.30 -ഓടെയാണ് സംഭവം. ഇരിക്കൂറിലെ നഗരമധ്യത്തിലുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്.
മുഖംമറച്ചുകൊണ്ടെത്തിയ മോഷ്ടാവ് എടിഎം തുറന്ന് കവര്‍ച്ചനടത്താനാണ് ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹിയിലുള്ള കാനറാ ബാങ്കിന്റെ ഓഫീസില്‍നിന്ന് കാണുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സംഭവസ്ഥലത്തേക്കെത്തി. പോലീസിനെ കണ്ട മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: ATM Robbery Attempt in Kannur
Published: 04 Feb 2025, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented