കാലടി: കാലടി സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധത്തിൽ നാല് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. തന്നെ കയ്യേറ്റം ചെയ്തുവെന്ന സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിന്റെ പരാതിയിലും പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലുമാണ് നടപടി. മെബിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്.

To advertise here,

പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് നാലു പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ സിസാ തോമസിന്റെ പരാതിയിലും ഇവർക്കെതിരേ നടപടി എടുക്കുകയായിരുന്നു.

പതിമൂന്നാം തീയതി സിൻഡിക്കേറ്റ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ തന്നെ കയ്യേറ്റം ചെയ്തു, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ഔദ്യോഗികവാഹനം ആക്രമിച്ചു തുടങ്ങിയ പരാതികളാണ് സിസാ തോമസ്, ഇ മെയിൽ മുഖാന്തരം പോലീസിന് കൈമാറിയിരുന്നത്.