
കല്പറ്റ: പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ തുടർച്ചയാണ് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫ്. സർക്കാരെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണ പദയാത്രയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യമുന്നണിയിൽ കോൺഗ്രസിന്റെ കൂടെ ഉറച്ചുനിൽക്കുന്നത് സി.പി.എം. മാത്രമാണ്. ഡി.എം.കെ. അടക്കം ഇന്ത്യമുന്നണി വിടാനൊരുങ്ങുമ്പോഴും സി.പി.എം. ചേർന്നുനിൽക്കുന്നത് ഇരുപാർട്ടികളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ തെളിവാണ്. കേന്ദ്രത്തിൽ പിന്തുണ നൽകുന്നതുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസ് സി.പി.എമ്മിനെ സഹായിക്കുന്നത്. ഡി.എം.കെ. മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപ് ഈ ബില്ലിനെ പ്രതികൂലിച്ചവരെക്കൊണ്ട് ബില്ല് പാസാക്കുമെന്ന് മോദി പറഞ്ഞിരുന്നു. ആ കാഴ്ചയാണ് നാമിന്ന് കാണുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ജാഥ പുതിയ സ്റ്റാൻഡിൽ സമാപിച്ചു. പുതിയ സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എം.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിൽഫ്രഡ് ജോസ്, ടി.എം. സുബീഷ് എന്നിവർ സംസാരിച്ചു.
Content Highlights: BJP leader MT Ramesh alleged in Kalpetta that the Congress-led UDF acts as a continuation of the ten-year-long LDF rule due to their mutual political understanding.
Published: 28 Nov 2026, 10:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented