
കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധി ആയതിനാലാണ് ഹരജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ച കേസ് വിളിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഇതാണ് വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റിയത്.
പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും
യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി അഫ്നാസ് ചൂണ്ടിക്കാട്ടി.
എസ്‌ഐടി സംഘം നേരത്തെ ചോദ്യംചെയ്ത് വിട്ടയച്ച ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിന്റെ വാദം ജൂലായ് മൂന്നാംതീയതി നടക്കും. മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുമെന്നും റിബേഷ് രാമകൃഷ്ണൻ കൂടെ പ്രതിയാകുന്ന സാഹചര്യത്തിലേക്കാണ് പോവുന്നതെന്നും അഫ്‌നാസ് പറഞ്ഞു.
കേസിൽ അറസ്റ്റിലായതിന് ശേഷം പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻഭാസ്‌കർ കഴിഞ്ഞ 16 ാം തീയതിമുതൽ റിമാൻഡിലാണ്. വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ജില്ലാ കോടതിയെ സമീപിച്ചത്.
ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു ജിതിൻ. ബ്രോഡ്കാസ്റ്റ് സന്ദേശം വഴി 200 പേർക്ക് ജിതിൻ സന്ദേശം അയച്ചുവെന്നും തെളിവ് നശിപ്പിച്ചുവെന്നുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ ഫോറൻസിക്ക് വിഭാഗത്തിന് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചിട്ടുണ്ട്.
'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മറ്റൊരു ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചിരുന്നുവെന്ന് നേരത്തെ എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ. ഇതിന് പിന്നാലെ മറ്റ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെടുകയാണുണ്ടായത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിം ആയും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കിയാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
Content Highlights: Jithin Bhaskar's bail plea hearing rescheduled to Wednesday due to judge's leave., DYFI leader Ribesh Ramakrishnan has filed for anticipatory bail, scheduled for July 3rd., Police forensic evidence links Jithin Bhaskar to the distribution of the controversial screenshot., The case involves the malicious 'Vadakara Squad' WhatsApp group campaign., Jithin Bhaskar has been in remand since the 16th.
Published: 30 Jun 2026, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented