
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ചിത്രങ്ങൾ പുറത്തെത്തിയതിൽ പ്രതികരിച്ച് ദേവസ്വം വകുപ്പ് മുൻമന്ത്രിയും നിലവിലെ കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ.
2025-ൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്ത വരുന്നതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയേക്കുറിച്ച് താൻ മനസ്സിലാക്കിയത് 'ശരിയായ ഒരു ഭക്തൻ' എന്ന നിലയ്ക്കാണ്. അതിനപ്പുറമൊന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുവട്ടം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയി എന്ന് നേരത്തെ പറഞ്ഞത് ഓർമയിൽനിന്നാണ്. ഏഴെട്ടുവർഷം മുൻപത്തെ കാര്യമാണ്. ഒരു കുട്ടിക്ക് മൊമന്റോ കൊടുക്കുന്ന ചിത്രമാണ് വന്നിട്ടുളളത്. ആ മോളെ കണ്ട് ചോദിക്കുക, എവിടെ വെച്ചാണ് ഞാൻ ആ മൊമന്റോ നൽകിയതെന്ന്, അദ്ദേഹം പറഞ്ഞു. തന്റെ ഓർമയിൽ വരാത്ത ഒരു കാര്യത്തിന് താൻ എന്ത് ചെയ്യാനാണെന്നും കടകംപള്ളി ചോദിച്ചു.
രണ്ടുതവണയല്ല, നാൽപ്പതുതവണ പോയാലും പോയെന്നു പറയാൻ തനിക്കൊരു മടിയുണ്ടാകേണ്ട കാര്യമില്ലെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. കാരണം, താൻ ആർക്കും ഒരു കടലാസും കൊടുത്തിട്ടില്ല. ആരുമായും ഒരു ഇടപാടുമില്ല. മൊമന്റോ കൊടുക്കലൊക്കെ ഒരു വലിയ സംഭവമായി നിങ്ങൾ പറയുകയാണ്. താൻ പതിനായിരം മൊമന്റോ എങ്കിലും നാട്ടിലെ കുട്ടികൾക്ക് കൊടുത്തിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
Content Highlights: kadakampally surendran on photo with unnikrishnan potty
Published: 08 Feb 2026, 12:33 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented