കല്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം വിടുന്നുവെന്ന് സ്ഥിരീകരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ നയിക്കേണ്ട രാഹുൽ വയനാട്ടിൽ വന്ന് നിൽക്കാൻ ആവില്ലെന്ന് കെ സുധാകരൻ പറഞ്ഞു.
റായ് ബറേലി ലോക്സഭാ മണ്ഡലത്തിൽ നിന്നും വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും ജയിച്ച രാഹുൽ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കെപിസിസി അധ്യക്ഷൻ തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.
നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ ആകില്ല -കെ സുധാകരൻ പറഞ്ഞു.
Content Highlights: k sudhakaran says rahul leaving wayanad
Published: 12 Jun 2024, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented