തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി വിജയിച്ചു. എല്‍ഡിഎഫിന് 96 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 40 വോട്ടാണ് ലഭിച്ചത്. ആകെ പോള്‍ ചെയ്ത 137 വോട്ടില്‍ എല്‍ഡിഎഫിലെ ഒരു വോട്ട് അസാധുവായി. 

വിജയത്തില്‍ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവര്‍ത്തകരോടും നന്ദി പറയുന്നുവെന്ന് ജോസ് കെ.മാണി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Jose K Mani elected as Rajyasabha Member