കോഴിക്കോട്: ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതിവിധി വിവേചനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബ് റഹ്‌മാന്‍. മുസ്ലിം സമുദായത്തോടുള്ള തികഞ്ഞ അനീതിയാണ് കോടതി തീര്‍പ്പ്. സംഘ്പരിവാറിന്റെ വര്‍ഗീയ അജണ്ടകള്‍ കത്തിച്ചുനിര്‍ത്താനേ ഇത്തരം വിധികള്‍ സഹായകമാകൂ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായാണ് ജില്ലാ കോടതിയുടെ തീര്‍പ്പ്. 1991-ലെ ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമാണ് വിധി. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. പൂജയ്ക്ക് അനുമതി നല്‍കുന്നതിലൂടെ ഇത് ലംഘിക്കുകയാണ്.
രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിനെതിരെ ഭരണകൂടത്തിന്റെയും കോടതികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ വിവേചനവും അനീതിയും രാജ്യത്തെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കും. രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തുവരണമെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു.
Content Highlights: Jamaat E Islami against varanasi court verdict on gyanvapi mosque case
Published: 31 Jan 2024, 06:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented