കൊച്ചി: എറണാകുളം പള്ളിക്കരയിലെ വിജയദശമി മഹോത്സവത്തിൽ പങ്കെടുക്കാൻ ആർഎസ്എസ് ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. ആർഎസ്എസിൽ സജീവമാകാൻ ജേക്കബ് തോമസ് ഒരുങ്ങുന്നുവെന്ന വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗണവേഷത്തിൽ മുൻ ഡിജിപി എത്തിയിരിക്കുന്നത്.
ആർഎസ്എസ് വേദികളിൽ നേരത്തെ തന്നെ ജേക്കബ് തോമസ് സജീവമായി പങ്കെടുത്തിരുന്നു. നേരത്തെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായി മാറിക്കൊണ്ടാണ് ഗണവേഷത്തിൽ എത്തിയിരിക്കുന്നത്.
മുൻ ഡിജിപിമാരായ ടി.പി. സെൻകുമാർ, ആർ. ശ്രീലേഖ അടക്കമുള്ളവർ സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ഇപ്പോൾ മുൻ ഡിജിപി ജേക്കബ് തോമസും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
Content Highlights: Former DGP Jacob Thomas Joins RSS Celebrations in Full Uniform
Published: 01 Oct 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented