കോഴിക്കോട്: അനുവദനീയമല്ലാത്ത ഇളവുകൾ ഉപയോഗിച്ച് ആവശ്യക്കാർക്ക് റിട്ടേൺ ഫയൽ ചെയ്ത് നൽകുന്ന ഏജന്‍റുമാർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ,കണ്ണൂർ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ അഞ്ച് ഏജന്റുമാർ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി, തിരുവനതപുരം യൂണിറ്റുകളുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജന്റുമാർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചില മാസ ശമ്പളക്കാര്‍ ഇത്തരത്തില്‍ ആദായ നികുതി റിട്ടേണ്‍ നേടിയതായി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.
Content Highlights: agents return income tax file for applicants using unauthorized concessions
Published: 14 Jul 2025, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented