തിരുവനന്തപുരം: അഴിമതി ഒഴിവാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ ഫേസ്ലെസ് ഓണ്‍ലൈന്‍ അപേക്ഷകളിലും ഇടനിലക്കാര്‍ക്ക് മുന്‍ഗണന. തിരിച്ചറിയില്‍ ചിഹ്നങ്ങും കളര്‍കോഡും നല്‍കി ഇടനിലക്കാര്‍ സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ഉദ്യോഗസ്ഥര്‍, നേരിട്ടെത്തുന്ന അപേക്ഷകള്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് മടക്കുകയാണ്.
അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകളിലാണ് ഇടനിലക്കാര്‍ തിരിച്ചറിയല്‍ കോഡ് പതിക്കുന്നത്. ചില ഏജന്റുമാര്‍ ചിഹ്നമിടുമ്പോള്‍, മറ്റുചിലര്‍ പ്രത്യേക നിറത്തിലെ കടലാസുകളാണ് ഉപയോഗിക്കുന്നത്. ഇടനിലക്കാര്‍ വഴിയെത്തുന്ന അപേക്ഷകളുടെ എണ്ണമെടുത്ത് ഉദ്യോഗസ്ഥരുടെ വിഹിതം ശേഖരിച്ച് കൈമാറാന്‍ ഏജന്റുമാരില്‍ ചിലരാണ് കൂട്ടുനില്‍ക്കുന്നത്.
അതേസമയം നേരിട്ടെത്തുന്ന അപേക്ഷകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ നിരസിക്കുന്ന പ്രവണതയും വ്യാപകമാണ്. ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസവേര്‍ഡ് ഉപയോഗിച്ച് സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ആധാറിന്റെ അസല്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് മടക്കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്ലാതെ അപേക്ഷ പൂര്‍ത്തീകരിക്കാനാകില്ല. എന്നിട്ടും രേഖ വ്യക്തമല്ലെന്ന് പറയുന്നതാണ് അപേക്ഷകരെ വലയ്ക്കുന്നത്. ഇങ്ങനെ നിരസിക്കുന്ന അപേക്ഷകര്‍ രണ്ടാമത് ഇടനിലക്കാര്‍ വഴി സമര്‍പ്പിക്കുമ്പോള്‍ പരിഗണിക്കുന്നുമുണ്ട്.
വായ്പാ വിവരങ്ങള്‍ ആര്‍.സിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളാണ് ഇങ്ങനെ നിരസിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് ആര്‍.സിക്ക് വേണ്ടിയുള്ള അപേക്ഷകളില്‍ ഒറിജിനല്‍ ആര്‍.സി അപ്ലോഡ് ചെയ്യണമെന്ന് ചില ഉദ്യോഗസ്ഥര്‍ വാശിപിടിക്കുന്നുണ്ട്. ആര്‍.സി നഷ്ടമായവരുടെ കൈയ്യില്‍ പകര്‍പ്പ്പോലും ഉണ്ടാകില്ല. രേഖ അപ്ലോഡ് ചെയ്യാതെ അപേക്ഷ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അപേക്ഷയുമായി യാതൊരു ബന്ധവുമില്ലാത്ത രേഖകളോ, വെള്ളക്കടലാസോ ആകും ഇടനിലക്കാര്‍ അപ്ലോഡ് ചെയ്യുക. ഇതും ചില ഉദ്യോഗസ്ഥര്‍ അംഗീകരിക്കും.
അപേക്ഷകര്‍ നേരിട്ടെത്തേണ്ടതില്ലാത്ത (ഫേസ്ലെസ്) അപേക്ഷകളിലെ പുരോഗതി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതാണ് ക്രമക്കേടിന് കാരണം. അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥരെ വേഗത്തില്‍ കണ്ടെത്താനാകും. അപേക്ഷകള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചിക്കാത്തതും അഴിമതിക്ക് വഴിയിടുന്നു.
* വായ്പാ വിവരങ്ങള്‍ ഒഴിവാക്കാന്‍ ധനകാര്യസ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന കത്തിന് 90 ദിവസത്തെ കാലാവധി മാത്രം. ഇടനിലക്കാര്‍ വഴിയെങ്കില്‍ കാലാവധി ബാധകമല്ല.
* വാഹനം വില്‍പനയില്‍ ഇടനിലക്കാര്‍ മുഖേനയാണെങ്കില്‍ ഉടമയുടെ ഒപ്പില്‍ വ്യത്യാസമുണ്ടെങ്കിലും നിരസിക്കില്ല.
Content Highlights: First priority is given to online application through intermediates in RT Office
Published: 01 Mar 2024, 07:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented