കോട്ടയം: ഇല്ലിക്കല്‍ക്കല്ല് സന്ദര്‍ശിച്ച്‌ തിരികെ വന്ന വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പെട്ട് ഏഴ് പേര്‍ക്ക് പരിക്കേറ്റു. പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.

To advertise here,

മേലടുക്കത്ത് വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല.