കോഴിക്കോട്: കേന്ദ്രസർക്കാർ കേരളത്തെ അവ​ഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അന്നം കഴിക്കുന്നവർ വിശ്വസിക്കില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന റെയിൽവേ വികസനം കേന്ദ്രം പരി​ഗണക്കുന്നതിന്റെ ഉദാഹരണമാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

കാഴ്ചപ്പാടുള്ള നേതൃത്വം ആവശ്യമാണ്. കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടത്. കേരളത്തിൽ അവസരം തന്നാൽ കടക്കെണിയിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാനാകും. ധനമന്ത്രി കെ.എൻ ബാല​ഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ല. ധനമന്ത്രിക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.