നവി മുംബൈ: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 34-കാരൻ കോടതി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. ബേലാപുരിലെ അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. നെരൂൾ സ്വദേശിയായ നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് കോടതി നാഗേഷിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വിധിക്കെതിരേ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ കോടതിയുടെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടിയത്.
തലോജ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്ന പ്രതി എങ്ങനെയാണ് പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട് അഞ്ചാം നിലയിലെത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
2019-ലാണ് നാഗേഷിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ഇയാൾ ജയിലിലായിരുന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഇയാൾ ഭാര്യയെ നിരന്തരം മർദിച്ചിരുന്നു. ഇതിൽ ഇടപെട്ടതിനെത്തുടർന്നായിരുന്നു സഹോദരിയുടെ കൊലപാതകം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)
Content Highlights: A 34-year-old man, sentenced to life imprisonment for murdering his sister, committed suicide by jumping from the fifth floor of the court building in Navi Mumbai. The incident occurred shortly after the court sentenced him, and despite being informed about the possibility of appealing to the Bombay High Court. Authorities are investigating how the accused, brought from Taloja Jail, managed to escape police custody and reach the fifth floor; a case of unnatural death has been registered.
Published: 25 Nov 2026, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented