ചെറുതോണി: ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ കോളനി സ്വദേശിനി അപർണാ ബിനുവാണ് തുടർച്ചയായി മൂന്നാം തവണയും തനിക്ക് സ്കാനിങ് നിഷേധിച്ചെന്ന പരാതിയുമായി എത്തിയത്.
ഊരാളി ആദിവാസി സമുദായത്തിൽപ്പെട്ട അപർണാ ബിനു അഞ്ചാംമാസത്തെ സ്കാനിങ്ങിനാണ് എത്തിയത്. എന്നാൽ യന്ത്രം കേടാണെന്നും ജീവനക്കാരില്ലെന്നും പറഞ്ഞ് അപർണയെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.
മുമ്പ് രണ്ടുതവണ സ്കാനിങ്ങിനെത്തിയപ്പോഴും സമാനരീതിയിൽ അപർണയെ തിരിച്ചയച്ചെന്ന് അമ്മ സൗമ്യ പറഞ്ഞു. തുടർന്ന് യുവതിയും കുടുംബവും പട്ടികജാതി, വർഗ കമ്മിഷനും ജില്ലാ കളക്ടർക്കും പരാതി നൽകി.
എന്നാൽ, അത്യാഹിത വിഭാഗത്തിലെ രോഗികൾക്കോ മറ്റ് കിടപ്പുരോഗികൾക്കോ സ്കാനിങ് ആവശ്യമായി വന്നാൽ മുൻഗണന നൽകുന്നത് സ്വാഭാവികമാണെന്നും സ്കാനിങ്ങിന് വേണ്ടി പുറത്തുനിന്ന് വരുന്നവർ കാത്തുനിൽക്കേണ്ടതായി വരുമെന്നും വിവേചനപരമായ നടപടി ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് പറഞ്ഞു.
Content Highlights: A pregnant tribal woman claims she was denied a scan at Idukki Medical College, leading to a complaint. Read more about this alleged discrimination.
Published: 27 Dec 2025, 07:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented