
നെയ്യാറ്റിൻകര: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ മുങ്ങിമരിച്ച വടകര, മലഞ്ചരിവ് വീട്ടിൽ ജോയിയുടെ അമ്മയ്ക്കായി തിരുവനന്തപുരം കോർപ്പറേഷൻ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. ചുള്ളിയൂർ, കോണത്തുവിളാകത്ത് ജില്ലാപ്പഞ്ചായത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്. മന്ത്രി എം.ബി. രാജേഷ് ശിലാസ്ഥാപനം നിർവഹിച്ചു.
നാലുമാസംകൊണ്ട് വീട് നിർമാണം പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്കുമാർ, സി.കെ. ഹരീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാപ്പഞ്ചായത്തംഗങ്ങളായ വി.എസ്. ബിനു, വിളപ്പിൽ രാധാകൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ ഡി.ആർ. അനിൽ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ജോയിയുടെ കുടുംബത്തിന് സർക്കാർ നേരത്തേ പത്തുലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഇതിനുപുറമേ റെയിൽവേ നൽകിയ 13 ലക്ഷം കുടുംബത്തിന് കൈമാറിയിരുന്നു.
Content Highlights: Stone laid for home constructing for mother of Joy who died in Amayizhanjan Thodu
Published: 27 Mar 2025, 07:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented