
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീട് നിർമ്മിച്ചുനൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി നഗരസഭ സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
13 ലക്ഷം റെയിൽവേയും 10 ലക്ഷം രൂപ സംസ്ഥാന സർക്കാരും കുടുംബത്തിന് കെെമാറിയിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി ലഭിച്ചാൽ ലെെഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ വീട് നിർമ്മിച്ച് നൽകുമെന്നും റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ ഡോ. ഗിന്നസ് മാടസ്വാമി, അജു ചെറിയാൻ, വി.ദേവദാസ്, എ.അക്ബർ അലി എന്നീ പൊതുപ്രവർത്തകരും പരാതി സമർപ്പിച്ചിരുന്നു.
Content Highlights: house should be built and given to joy who drowned in amayizhanchan canal
Published: 04 Apr 2025, 09:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented